വടകര: മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ 1980 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പഠിച്ചവര്‍ ഒത്തുചേരുന്നു. നെല്ലിക്ക എന്ന പേരില്‍ 21-ന് രാവിലെ ഒമ്പതു മുതല്‍ സ്കൂള്‍ ഗ്രൗണ്ടിലാണ് സംഗമമെന്ന് പൂര്‍വവിദ്യാര്‍ഥിസംഘടന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാലയ ജീവിതം ബാക്കി വെച്ചു പോയ മധുരമായ ഓര്‍മകള്‍ക്ക് നിറം പകരാനും വിരമിച്ച ഗുരുനാഥന്മാരെ ആദരിക്കാനുമാണ് ഈ സമാഗമം. ആയിരത്തഞ്ഞൂറോളം പൂര്‍വ വിദ്യാര്‍ഥികളും നൂറോളം പൂര്‍വാധ്യാപകരും പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
പൂര്‍വവിദ്യാര്‍ത്ഥി സംഘടന കഴിഞ്ഞ 31 വര്‍ഷമായി മടപ്പളളിയിലെ രണ്ട് ഹയര്‍സെക്കന്ററി സ്കൂളുകളുടെയും ഉന്നമനത്തിന് ഏറെ കാര്യങ്ങള്‍ ചെയ്തുവരുന്നു. വോളിബോള്‍ കോര്‍ട്ടും പരിശീലനവും, മികച്ച ലൈബ്രറി, നീന്തല്‍ക്കുളം തുടങ്ങിയവ സ്കൂളില്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിക്കുന്നത്. സംഗമത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 9446280820, 9961540843 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.ജയലക്ഷ്മി, ബി.കെ.വീണ, കെ.പി.വനജ, പി.പി.രാഘവന്, സെക്രട്ടറി എ.പി.നാസര്‍, പാലേരി മോഹനന്,എന്നിവര്‍ പങ്കെടുത്തു.