വടകര: കീഴൽ ശ്രീ നാരായണ കോളേജ് പൂർവ വിദ്യാർഥി സംഗമവും പഴയ സീനിയർ അധ്യാപകരെ ആദരിക്കലും ശനിയാഴ്ച നടക്കും. എസ് എൻ ഡി പി വടകര യൂണിയന്റെ നേതൃത്വത്തിൽ 2003 ൽ ആരംഭിച്ച ഈ കോളേജ് 14 ഡിഗ്രി കോഴ്സുകളും 5 പി ജി കോഴ്സുകളുമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭവനകളാണ് നൽകി വരുന്നത്. ആയിരത്തിൽപരം പൂർവ്വ വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കുന്ന ഈ പരിപാടിയുടെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clearvision-0.jpeg?resize=652%2C600&ssl=1)
ഉദ്ഘാടനം എസ് എൻ കോളേജ് മാനേജർ പി എം രവീന്ദ്രൻ നിർവഹിക്കും. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എം കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. മുഖ്യ അതിഥിയായി ഫ്ലവേഴ്സ് മ്യൂസിക്കൽ വൈഫ് ഗ്രാന്റ് വിന്നർ ആതിര വിജിത്തിന്റെ സാന്നിധ്യം പരിപാടിക്ക് നിറം പകരുന്നു. 2003 മുതൽ കോളേജിൽ നിന്നും പഠിച്ചിറങ്ങിയ എല്ലാ വിദ്യാർഥികളും
അധ്യാപക അനധ്യാപകരും ഉൾകൊള്ളുന്ന ഈ സംഗമം വടകരയുടെ മറ്റൊരു ചരിത്ര മുഹൂർത്തം തന്നെയായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/physiotherapy-2.jpeg?resize=456%2C600&ssl=1)