നാദാപുരം: വിലങ്ങാട്-കുഞ്ഞോം മാനന്തവാടി ചുരമില്ലാ ബദല്‍ റോഡിന്റെ നിര്‍മാണം എത്രയും വേഗം ആരംഭിക്കണമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ റോഡിന്റെ നിര്‍മിതി ഒരു പ്രാദേശിക വിഷയമല്ലെന്നും രാജ്യത്തിന്റെ വികസനത്തിന് മുതല്കൂട്ടാവുന്നതും മൂന്നു ജില്ലകളുടെ സമൂല വികസനത്തിന് വഴി തുറക്കുന്നതുമായ സുവര്‍ണ പാതയാണെന്നും ഇവര്‍ പറഞ്ഞു.
ചുരമില്ലാ ബദല്‍ റോഡിന്റെ നിര്‍മാണത്തിനായി പ്രദേശവാസികളുടെ പരിശ്രമത്തിന് പിന്തുണ നല്കുന്ന ജനകീയ കൂട്ടായ്മ വിപുലമായ ജനകീയ കണ്വന്ഷന് 18 ന് വൈകീട്ട് വാണിമേല്‍ ഗ്ലോബല്‍ പബ്ലിക്ക് സ്കൂളില്‍ വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. ഇതില്‍ മുഴുവന്‍ ആളുകളുടെയും പങ്കാളിത്തമുണ്ടാകണമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്മാന് അമ്പലക്കണ്ടി അബ്ദുറഹിമാന്, കണ്‍വീനര്‍ വിപിന്‍സ് മാത്യു, വില്‍സണ്‍ വിലങ്ങാട്, കുഞ്ഞാലി പാലക്കൂല്‍, മൊയ്തു ഹാജി വാഴയില്‍, എന്‍.സുപ്പി, കളത്തില്‍ മുഹമ്മദ് ഇഖ്ബാല്‍, സഞ്ജയ് ബാവ, എന്നിവര്‍ പങ്കെടുത്തു.