കൊയിലാണ്ടി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 18 അംഗ സംഘം കേരളത്തിനായി എന്താണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചോദിച്ചു. 18 പേരും കഴിഞ്ഞ 5 വര്‍ഷവും കേന്ദ്ര മോദി സര്‍ക്കാരിനൊപ്പമല്ലേ നിന്നത്. കേരളത്തോട് കാണിക്കുന്ന അവഗണന ബോധ്യപ്പെടുത്തണമെന്ന് എംപിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു, എന്നാല്‍ കേരളത്തെ കുറ്റപ്പെടുത്തി ബിജെപി സര്‍ക്കാരിന് അനുകൂലമായ നിലപാട് എടുക്കുകയല്ലേ ചെയ്തത്.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/vadakara-grand-carnival-ss.jpg?resize=700%2C263&ssl=1)
പിണറായി ചോദിച്ചു. കൊയിലാണ്ടിയില്‍ കെ കെ ശൈലജയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം ചെയര്മാന് രാമചന്ദ്രന് കുയ്യാണ്ടി അധ്യക്ഷനായി. ക്യാമറാമാനും സംവിധായകനുമായ അഴകപ്പന്‍ സന്നിഹിതനായിരുന്നു.കെ കെ ശൈലജ ടീച്ചര്‍, എം വി ശ്രേയാംസ് കുമാര്‍, അഹമ്മദ് ദേവര്‍ കോവില്‍, ആര് ശശി, കെ കെ മുഹമ്മദ്, പി വിശ്വന്, എം പി ശിവാനന്ദന്, ഇ കെ അജിത്ത്, എന്‍ കെ ഭാസ്ക്കരന്‍, ടി എം ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. കെ ദാസന് സ്വാഗതം പറഞ്ഞു.പൊതുയോഗനു ശേഷം കൊയിലാണ്ടിയില്‍ റോഡ് ഷോ ഉണ്ടായിരുന്നു.