വടകര: സി.എം.മഹ്മൂദ് ഹാജി മെമ്മോറിയല്‍ ട്രോഫിക്കും വി.സി.മമ്മു ഹാജി മെമ്മോറിയല്‍ റണ്ണേഴ്സപ്പ് ട്രോഫിക്കും വേണ്ടി വോളി സ്റ്റാര്‍ വടകര സംഘടിപ്പിച്ച വോളിമേളയില്‍ അല്‍ ഷഹാമ കുമ്മങ്കോട് ജേതാക്കളായി. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് ബ്രദേഴ്സ് ഓര്ക്കാട്ടേരിയെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. താഴെ അങ്ങാടിയിലെ സൊസൈറ്റി ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ എട്ടു ടീമുകള്‍ പങ്കെടുത്തു.
ലഹരി വിരുദ്ധ കൂട്ടായ്മയ്ക്ക് ഐക്യദാര്‍ഡ്യം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞയില്‍ കോസ്റ്റല്‍ പോലീസ് സിഐ ദീപു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. നിസാര്‍ കെ വി പി, മഹറൂഫ്, റിയാസ് എം.കെ, റഹീം പിപി, യൂനുസ് കെ.ടി.രാഘവന് മാണിക്കോത്ത്, സി.വി.വിജയന്, ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു
സിനിമാ പ്രൊഡ്യൂസറും ബിസിനസുകാരനുമായ മുഹമ്മദ് അന്‍സാര്‍ മുഖ്യാതിഥി ആയി. കുഞ്ഞഹമ്മദ് ഹാജി, അന്‍സാര്‍, മിഗ്ദാദ് തയ്യില്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
ഔറാങ്കത്ത് നൗഷാദ് സ്മാരക മാസ്റ്റേഴ്സ് വോളിയില്‍ വോളി സ്റ്റാര്‍ താഴെ അങ്ങാടി ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് റൈസിംഗ് സ്റ്റാറിനെ പരാജയപ്പെടുത്തി.