വടകര: സെറിബ്രല്‍ പാള്‍സി രോഗത്തോട് പൊരുതുമ്പോഴും അതിജീവനത്തിന്റെ വഴികള്‍ തേടി പോരാട്ടം തുടരുന്ന അഖില്‍രാജ് തനിക്ക് പ്രചോദനമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വടകര അസംബ്ലിമണ്ഡലം പ്രചരണത്തിന്റെ ഭാഗമായി അഖില്‍ രാജിന്റെ വസതിയില്‍ എത്തിയതായിരുന്നു സ്ഥാനാര്‍ഥി. കെ.കെ.രമ എംഎല്‍എ, കോട്ടയില്‍ രാധാകൃഷ്ണന്, വി.കെ.പ്രേമന്, പ്രേമകുമാരി വനമാലി, ഹരീന്ദ്രന്‍ കരിമ്പനപ്പാലം, കെ. മനോജ് എന്നിവര്‍ കൂടെയുണ്ടായിരുന്നു.