കക്കട്ടില്‍: വട്ടോളി നാഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ അക്ബര്‍ കക്കട്ടില്‍ അനുസ്മരണ സമിതി ഏര്‍പെടുത്തിയ സ്മൃതി കഥാഅവാര്‍ഡ് നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ (വാകയാട്) അചല്‍ തേജ് കൃഷന്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അചന് തേജ് കൃഷന്. ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായിരുന്നു മത്സരം. ഇന്ന് വട്ടോളി സ്കൂളില്‍ നടക്കുന്ന അക്ബര്‍ കക്കട്ടില്‍ അനുസ്മരണ ചടങ്ങില്‍ പ്രശസ്ത കവി കെ.ടി.സൂപ്പി പുരസ്കാരം വിതരണം ചെയ്യും.