വട്ടോളി: ആറാം ക്ലാസ് വിദ്യാർഥിനി അദ്വിത സേജലിന് ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ നടത്തിയ പ്രാഥമിക പരീക്ഷയിൽ ഒന്നാം റാങ്ക്. ഒഴിവു സമയത്തെ ഉപയോഗപ്പെടുത്തി പൊയിൽകാവ് തുളസി ഹിന്ദിമഹാവിദ്യാലം പ്രിസിപ്പാളും ഹിന്ദി പ്രചാരകനുമായ ബാബു സി അരൂരിന്റെ ശിക്ഷണത്തിലാണ് അദ്വിത പഠിച്ചത്. കവിതാ രചന,ഗാനം, മലയാളം, ഹിന്ദി,
സംസ്കൃതം എന്നീ വിഷയങ്ങളിലുള്ള പരിപാടികൾക്ക് ഏറെ മികവ് പുലർത്തിയ അദ്വിത സബ്ജില്ലാ, ജില്ലാ മത്സരങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. വട്ടോളി ഗവ:യു.പി സ്കൂൾ ആറാം തരം വിദ്യാർത്ഥിനിയായ അദ്വിത മൊകേരി ഗവ: കോളേജ് അധ്യാപകനായ കെ.രാജേഷിന്റേയും, കാവിലുംപാറ ഗവ: ഹൈസ്കൂൾ അധ്യാപിക പി ദിവ്യയുടേയും മകളാണ് അദ്വിത സേജൽ. സഹോദരൻ: അദ്വജ് സ്നേഹൻ.