കൊയിലാണ്ടി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കൊയിലാണ്ടിയിലെ ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടു വര്‍ഷ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ & സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്എസ്എല്‍സി/ തത്തുല്യ പരീക്ഷയില്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പൊതു വിഭാഗങ്ങള്‍ക്ക് 100 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്. www.polyadmission.org/gci എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പക്ടസും ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ വിവരങ്ങളും അനുബന്ധങ്ങളും www.polyadmission.org/gci എന്ന അഡ്മിഷന് പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷിക്കേണ്ട സമയ പരിധി ജൂലൈ എട്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 0496 2624060, 9645256623.