വടകര: നഗരത്തിലെ ലോഡ്ജില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ അനധികൃത താമസസ്ഥലത്തു നിന്നും മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കി വിട്ടെന്ന പരാതിയില്‍ നഗരസഭയുടെ നടപടി. പുതിയ സ്റ്റാന്‍ഡിനു സമീപത്തെ സിറ്റി ലോഡ്ജില്‍ നിന്നും എടോടി റെയില്‍വേ സ്റ്റേഷന് റോഡ് ജംഗ്ഷനിലെ കെട്ടിടത്തില്‍ നിന്നുമാണ് മലിനജലം ഒഴുകുന്നതായി പരാതി ലഭിച്ചത്.
മലിനജല സംസ്കരണത്തിന് ശാസ്ത്രീയമായ പ്ലാന്റ് സ്ഥാപിക്കുന്നതിന് സിറ്റി ലോഡ്ജ് ഉടമയ്ക്ക് നോട്ടീസ് നല്കി. വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടത്തില്‍ അനധികൃതമായി ആളുകളെ പാര്പിച്ചതിനെതിരെ എടോടി ജംഗ്ഷനിലെ കടയുടമയ്ക്കും നോട്ടീസ് നല്കി. താമസക്കാരെ ഒഴിപ്പിച്ച് മുറി പൂട്ടി സീല്‍ ചെയ്യുന്നതിന് വാര്‍ഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തി. ഇരു സ്ഥാപനങ്ങള്‍ക്കും കേരള മുന്‍സിപ്പല്‍ ആക്ട് പ്രകാരം അമ്പതിനായിരം രൂപ പിഴ ചുമത്തി.
നഗരസഭ സെക്രട്ടറി എന്‍.കെ.ഹരീഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ക്ലീന്‍ സിറ്റി മാനേജര്‍ കെ.പി.രമേശന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി.സി.പ്രവീണ്‍, എസ്.എസ്.സന്ധ്യ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ.ശ്രീമ എന്നിവര്‍ പങ്കെടുത്തു.