അഴിയൂര്‍: ദേശീയപാതയില്‍ മുക്കാളിയിലെ അടിപ്പാത സംരക്ഷിക്കാനും ചോമ്പാല്‍ ബംഗ്ലാവില്‍ ക്ഷേത്രത്തിനടുത്ത് ഹൈവേയില്‍ നിര്‍മിച്ച ഡ്രെയിനേജിലെ വെള്ളം പൊതുവഴിയില്‍ ഇറക്കുന്ന നടപടി അവസാനിപ്പിക്കാനും നടപടിയെടുക്കണമെന്ന് യുഡിഎഫ്-ആര്‍എംപിഐ ചോമ്പാല മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാര്‍ച്ച് പത്തിന് നടക്കുന്ന വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് വിജയിപ്പിക്കാനും തീരുമാനിച്ചു. യുഡിഎഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.സി.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. പുരുഷു രാമത്ത് അധ്യക്ഷത വഹിച്ചു. പി.ബാബുരാജ്, പ്രദീപ് ചോമ്പാല, കെ.പി.രവീന്ദ്രന്, ഹാരിസ് മുക്കാളി, എന്‍.ധനേഷ്, കെ.പി.വിജയന്, എം.എം.പ്രസീജ തുടങ്ങിയവര്‍ സംസാരിച്ചു