വടകര: നാദാപുരം റോഡിൽ അനുവദിച്ച ദേശീയപാത അടിപ്പാത ഹൈസ്കൂൾ റോഡിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ തുടർ സമരത്തിൻ്റെ ഭാഗമായി പ്രതീകാത്മക അടിപ്പാത സൃഷ്ടിക്കൽസമരം നടത്തി. 5000 കുട്ടികൾ പഠിക്കുന്ന മടപ്പള്ളി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/12/clearve.jpeg?resize=600%2C553&ssl=1)
ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം തുടരുന്നത്. ചെയർമാൻ കെ.എം.സത്യൻ, കൺവീനർ സി.കെ.വിജയൻ, കെ. കാദർ ഹാജി, സുനിൽ മടപ്പള്ളി, സജിത്ത് കല്ലിടുക്കിൽ, ദിലീഷ് മടപ്പള്ളി, കക്കാട്ട് ബാബു, ബിന്ദുവള്ളിൽ, കെ.പി.രമേശൻ എന്നിവർ നേതൃത്വം നൽകി.