കുമ്പളച്ചോല: വടക്കെ കമ്മായി അക്ഷയ് യുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരിക, സമഗ്രാന്വേഷണം നടത്തുക എന്ന ആവശ്യവുമായി കുമ്പളച്ചോലയില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു, ധര്‍ണ്ണയില്‍ കമ്മായി കുഞ്ഞിക്കണ്ണന് അധ്യക്ഷ വഹിച്ച ചടങ്ങില്‍ അനസ് നങ്ങാണ്ടി, എം പി രാജന്, മുഹമ്മദലി വാണിമേല്‍, അഖില്‍ നാളോംകണ്ടി, ഹരിപ്രസാദ്, ഡോണ്‍ കെ തോമസ്, സഫ്നാഥ്, എം.ഇ.അനീഷ്, ഷിജിലാല്‍ എന്നിവര്‍ സംസാരിച്ചു.