വെള്ളികുളങ്ങര: കാക്കമരമുള്ള പറമ്പത്ത് ആരിഫിന്റെ മകന് മുഹമ്മദ് ഹൈദിന്‍ സലാഹിന്റെ മരണത്തില്‍ നീതി തേടി നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് സമരത്തിന്. അഞ്ചാം തിയതി തിങ്കളാഴ്ച വടകര സീയം ഹോസ്പിറ്റലിലേക്ക് ജനകീയ മാര്‍ച്ച് നടത്താന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുഹമ്മദ് ഹൈദിന്‍ സലാഹിനെ പനിയെ തുടര്‍ന്ന് സീയം ഹോസ്പിറ്റലില്‍ ഡോക്ടറെ കാണിക്കുന്നത്. പിന്നീട് അത്യാസന്ന നിലയിലാവുകയും മരണപ്പെടുകയുമായിരുന്നു. ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടര്‍ന്നാണ് കുട്ടി മരണപ്പെട്ടതെന്ന് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. നീതി ലഭിക്കുംവരെ നിയമപോരാട്ടവും ജനകീയസമരവും നടത്താന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. അഞ്ചാം തിയതി രാവിലെ പത്തിന് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.
പി ശ്രീജിത്ത് (ചെയര്മാന്), കെ.അശോകന് (വര്‍ക്കിംഗ് ചെയര്മാന്), ജൗഹര്‍ വെള്ളികുളങ്ങര (കണ്‍വീനര്‍), നജീഷ് കുമാര്‍, പി.രജീഷ്, പി.കെ.മജീദ്, ടി.കെ.സിബി, ബാബുകക്കാട്ട്, വി.വി.കൃഷ്ണന്, പി.പി.രാജന്, ബാബു പറമ്പത്ത് എന്നിവരാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍. തിങ്കളാഴ്ച രാവിലെ വടകര അഞ്ചുവിളക്ക് ജംഗ്ഷനില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും.