വടകര: റിട്ട. അധ്യാപകനും സാമൂഹ്യ -സാംസ്കാരിക – സഹകരണ പ്രവർത്തകനും കോൺഗ്രസ് (എസ്) നേതാവുമായ പി.അച്ചുതന് നാടിൻ്റെ യാത്രാമൊഴി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ അച്ചുതൻ പുതുപ്പണത്തെ സൗമ്യനായ പൊതു പ്രവർത്തകനായിരുന്നു. 1985 മുതൽ പുതുപ്പണം ഭജന മഠത്തിൻ്റെ പ്രസിഡൻ്റായി പ്രവർത്തിച്ച പി.അച്ചുതൻ സാധാരണക്കാർക്ക് കല്യാണവും മറ്റ് ചടങ്ങുകളും നടത്താൻ ഭജനമഠത്തോട് ചേർന്ന് ഒരു ഹാൾ പണിതെടുക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പുതുപ്പണം വാർഡ് കൗൺസിലർ ആയപ്പോൾ പ്രദേശത്ത് വികസനം പ്രവർത്തനങ്ങൾ നടത്തുന്നതിലും നാട്ടിലെ സകലമാന പ്രശ്നങ്ങളും സൗമ്യമായി പരിഹരിക്കുന്നതിലും വിജയിച്ചു. ഗുജറാത്തി എസ്.ബി. സ്കൂൾ പ്രധാന അധ്യാപകനായി പ്രവർത്തിക്കുമ്പോൾ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി ഗുജറാത്തി സ്കൂളിനെ മാറ്റി. വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്ക്, കോഓപ്പറേറ്റീവ് അർബൻ ബേങ്ക്, വടകര പാപ്കോസ് എന്നീ സഹകരണ സ്ഥാപനങ്ങളിലെ ഡയറക്ടർ ആയി പ്രവർത്തിച്ചു.
റജിസ്ടേഷൻ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു. സി. ഭാസ്കരൻ, ടി.പി. ഗോപാലൻ, പി.കെ. ശശി, കെ. പത്മനാഭൻ, വി.പി. സുരേന്ദ്രൻ,തയ്യുള്ളതിൽ രാജൻ, എടയത്ത് ശ്രീധരൻ, കെ.വി.മോഹൻദാസ്, കെ. കെ. ജയപ്രകാശ് എന്നിവരും അന്തിമോപചാരം അർപ്പിച്ചു. സംസ്കാരത്തിനു ശേഷം ചേർന്ന അനുശോചന യോഗത്തിൽ വി.കെ. വിനു അധ്യക്ഷത വഹിച്ചു. വി. ഗോപാലൻ
അനുശോചന പ്രമേയം വായിച്ചു. ബാബു പറമ്പത്ത്, എ.പി. മോഹനൻ, ടി.കെ. നാരായണൻ, പി.സത്യനാഥൻ, എടയത്ത് ശ്രീധരൻ, പി.സജീവ് കുമാർ, എം. ദാസൻ ,വി.പി രാജു,സി.കെ. ഗംഗാധരൻ, പി. ചന്ദ്രൻ, പി. അനിരുദ്ധൻ,പി. സിന്ധു, പി. സോമശേഖരൻ എന്നിവർ പ്രസംഗിച്ചു. പി. അച്ചുതൻ്റെ നിര്യാണത്തിൽ ബ്ലോക്ക് കോൺഗ്രസ് (എസ്) കമ്മിറ്റി അനുശോചിച്ചു.
പ്രസിഡൻ്റ് പി. സോമശേഖരൻ അധ്യക്ഷത വഹിച്ചു. വി. ഗോപാലൻ, ബാബു പറമ്പത്ത്, എം.കെ. കുഞ്ഞിരാമൻ, ടി. രാധാകൃഷ്ണൻ ,എം.പി മോഹൻദാസ്, തയ്യുള്ളതിൽ രാധാകൃഷ്ണൻ, കെ. സജീവൻ എന്നിവർ പ്രസംഗിച്ചു.