അഴിയൂര്‍: പുതുതായി തുറന്ന അഴിയൂര്‍-മുഴപ്പിലങ്ങാട് ബൈപ്പാസില്‍ അപകടങ്ങള്‍ ഏറുന്നു. ആറുവരിപാതയില്‍ പാലിക്കേണ്ട ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രധാന വില്ലനായി മാറുന്നത്. ഈസ്റ്റ് പള്ളൂരില്‍ ചൊക്ലി സ്പിന്നിങ് മില്‍ റോഡ്-ബൈപാസ് ജംഗ്ഷനിലാണ് അപകടം ആവര്‍ത്തിക്കുന്നത്. സിഗ്നല്‍ സംവിധാനം ശ്രദ്ധിക്കാതെ കുതിക്കുന്നത് അപകടത്തിനിടയാക്കുകയാണ്.
ബൈപാസ് തുറന്ന് 50 ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ഈ ജങ്ഷനില്‍ അറുപതിലേറെ അപകടങ്ങള്‍ നടന്നു. പലതും സിഗ്നല്‍ സംവിധാനം അറിയാതെ വാഹനങ്ങള്‍ മുന്നോട്ട് എടുത്തപ്പോള്‍ സംഭവിച്ചതാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
ബൈപ്പാസിനു പുറമെ കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും അപകടം ആവര്‍ത്തിക്കുന്നതായാണ് കണക്ക്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധിയാളുകള്‍ക്കാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ റോഡപകടങ്ങളില്‍ ജീവഹാനി സംഭവിച്ചത്.