മാനന്തവാടി: വെള്ളമുണ്ടയില്‍ സ്കൂട്ടറില്‍ ബസ് ഇടിച്ച് യുവാവ് മരിച്ചു. നരിപ്പറ്റ മുള്ളമ്പത്ത് മുടിക്കല്‍ എരട്ടൊഞ്ചാലില് നിപുന്‍ (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിപിന്‍ (27) പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്ക് വെള്ളമുണ്ട പത്താം മൈലിലാണ് അപകടം. താഴെഅങ്ങാടിയില് നിന്ന് വെള്ളമുണ്ട ടൗണിലേക്ക് കയറ്റം കയറി വരുന്നതിനിടയില്‍ ബസ് ഇടിക്കുകയായിരുന്നു. ബസിനടിയില്‍പെട്ട നിപുന്‍ തല്‍ക്ഷണം മരിച്ചു.
എരട്ടൊഞ്ചാലില് ദാമോദരന്റെയും രാധയുടെ മകനാണ് നിപുന്‍. നികിത, നീതു എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.