കൊയിലാണ്ടി: ദേശീയപാതയില്‍ പാലക്കുളത്ത് ടയര്‍ മാറ്റാന്‍ നിര്‍ത്തിയ കാറിന് പിറികില്‍ ലോറി ഇടിച്ച് രണ്ടു വയസുകാരന് മരിച്ചു. എട്ടു പേര്‍ക്ക് ഗുരുതര പരിക്ക്. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസ് ആണ് മരിച്ചത്. മൂന്ന് വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.
ഫാത്തിമ ആയിശ (64), സെയ്ഫ് (14), ഷെഫീര്‍ (45), ഫാത്തിമ (17), ജുനൈദ് (37), സുഹറ (55), ലോറി ഡ്രൈവര്‍ ഗോപി (55) എന്നിവര്‍ക്കാണ് പരിക്ക്. ചോറോട് അബീബ് മന്‍സില്‍ വീട്ടിലെ ആളുകളാണ് അപകടത്തില്‍ പെട്ടത്. കാറിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ടയര്‍ മാറ്റുന്നതിനിടയില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ടയര്‍മാറ്റുന്ന സമയം കാറിലുള്ളവര്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. രണ്ട് പേരെ കാറിനടിയില്‍ നിന്നും അഗ്നി രക്ഷാ സേനയാണ് പുറത്തെടുത്തത്. കാറിനു പിന്നില്‍ നിര്‍ത്തിയിരുന്ന മറ്റൊരു ലോറിയില്‍ ഇടിച്ച ശേഷം കാറിലും ഇടിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്സും
കുതിച്ചെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാ പ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് ഗതാഗതകുരുക്കുണ്ടായി.- -സുധീര്‍ കൊരയങ്ങാട്