അഴിയൂര്‍: ദേശീയപാത വികസനത്തിനൊപ്പം കുഞ്ഞിപ്പള്ളി ടൗണിലേക്കുള്ള പ്രവേശനവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 20 ന് കുഞ്ഞിപ്പള്ളി ടൗണില്‍ സമര പ്രഖ്യാപന കണ്വെന്ഷന് സംഘടിപ്പിക്കും. സംയുക്ത വ്യാപാരി പ്രതിനിധികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും വാര്‍ഡ് മെമ്പര്‍മാരുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റിയുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ കെ.കെ.ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.എ.സുരേന്ദ്രന്, അരുണ്‍ ആരതി, സമീര്‍ മൊണാര്‍ക്ക്, ഇ.എം.ഷാജി, വാര്‍ഡ് മെമ്പര്‍മാരായ കവിത അനില്‍, സി.എം.സജീവന്, അബ്ദുല്‍ റഹീം, ചെറിയ കോയ തങ്ങള്‍, മോഹനന് എന്നിവര്‍ സംസാരിച്ചു.
നൂറുകണക്കിന് നാട്ടുകാരുടെയും വിദ്യാര്‍ഥികളുടെയും ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും സഞ്ചാര സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് കുഞ്ഞിപ്പള്ളി ടൗണിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് നടക്കുന്ന കണ്വെന്ഷന് കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്യും.