മന്തരത്തൂര്‍: മണിയൂര്‍ പഞ്ചായത്തിലെ മന്തരത്തുര് കുടിയം വള്ളി പറമ്പില്‍ കുലച്ച 75 ഓളം നേന്ത്രവാഴകള്‍
സാമൂഹികദ്രോഹികള്‍ നശിപ്പിച്ചതായി പരാതി. ‘ തിരുവള്ളൂര്‍ വാവുപ്പാറ സ്വദേശി ഇല്ലത്ത് മീത്തല്‍ സുരേഷ് ബാബു എന്ന കര്ഷകന് മന്തരത്തൂര്‍ കുടിയം വെള്ളി കുഞ്ഞമ്മതിന്റെ പാട്ടത്തിനെടുത്ത രണ്ടര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത കുലച്ച നേന്ത്രവാഴകളാണ് ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചിരിക്കുന്നത്.
സുരേഷ് ബാബു വടകര പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്ഐയും സംഘവും സ്ഥലം സന്ദര്‍ശിച്ചു. സാമൂഹ്യദ്രോഹികളുടെ ഈ അഴിഞ്ഞാട്ടത്തില്‍ സമഗ്രമായി അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് സിപിഎം മന്തരത്തൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.