ഒഞ്ചിയം: കണ്ണൂക്കരയില്‍ ബൈക്കപകടത്തില്‍ മരണപ്പെട്ട അഭിനവിന്റെ രണ്ടാം ചരമവാര്‍ഷിക ദിനം റവല്യൂഷണി യൂത്ത് അഞ്ചുമൂല യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ നടന്ന രക്തദാന ക്യാമ്പ് കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, ഡോ. അഞ്ജു ആര് കുറുപ്പ്, കെ.ശിവദാസന്‍, രൂപേഷ് കുമാര്‍ എം.കെ, അനുരാഗ് ബാബു എന്നിവര്‍ സംസാരിച്ചു. അഭിനവിന്റെ അച്ഛനും സഹോദരനും
ഉള്‍പ്പെടെ ക്യാമ്പില്‍ രക്തദാനം നടത്തി.