വടകര: മാഹിയില്‍ നിന്ന് സ്കൂട്ടറില്‍ കടത്തിയ 15 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയില്‍. തിക്കോടി പള്ളിക്കര തച്ചടത്ത് താഴെ കുനി ഉണ്ണികൃഷ്ണനെയാണ് (37) വടകര റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി.മുരളിയും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്.
ചോറോട് കൈനാട്ടിയില്‍ രമ്യ ഹോട്ടലിന് മുന്‍വശം വാഹന പരിശോധനക്കിടെയാണ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/autonic-institute.jpeg?resize=594%2C600&ssl=1)
മദ്യവുമായി ഉണ്ണികൃഷ്ണന് പിടിയിലായത്. പരിശോധനയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനീത് എം.പി, മുസ്ബിന്‍ ഇ.എം, ശ്യാംരാജ് എ, മുഹമ്മദ് റമീസ്, വുമണ്‍
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/pp.jpg?resize=600%2C400&ssl=1)
സിവില്‍ എക്സൈസ് ഓഫീസര്‍ സീമ പി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ രാജന് പി എന്നിവര്‍ പങ്കെടുത്തു.