വടകര: മാഹിയിൽ നിന്ന് സ്ക്കൂട്ടറിൽ വിൽപ്പനക്കായി കടത്തുകയായിരുന്ന 14 കുപ്പി ( 7 ലിറ്റർ ) വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. കുറ്റ്യാടി അടുക്കത്ത് സ്വദേശി മാരാം വീട്ടിൽ മുഹമ്മദ് റാഷിദ് (28) നെയാണ് നാദാപുരം എസ് ഐ എസ്.ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച്ച രാത്രി ജില്ലാ അതിർത്തിയായ പെരിങ്ങത്തൂർ കായപ്പനച്ചിയിൽ വാഹന
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clearvisison-k.jpeg?resize=567%2C519&ssl=1)
പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.ഇയാൾ സഞ്ചരിച്ചിരുന്ന കെ എൽ 77 ബി 1974 നമ്പർ സ്കൂട്ടറിൻ്റെ ഡിക്കിയിലുംപ്രതിയുടെ ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു വിദേശ മദ്യം.