അഴിയൂര്‍: മോന്താലിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മാഹി റെയില്‍വെ സ്റ്റേഷന്
സമീപം കനോത്ത് മീത്തല്‍ ഷിബില്‍ രാജ് (36) ആണ് മരിച്ചത്. കക്കടവ് ഭാഗത്തെ പുഴയില്‍ ഇന്നലെ വൈകുന്നേരമാണ്
സംഭവം. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്. അച്ഛന്: ദേവരാജ്. അമ്മ: ഷീബ. (സെക്രട്ടറി, അഴിയൂര്‍ സര്‍വ്വീസ് കോ: ബാങ്ക്). ഭാര്യ: അനുപമ. മകള്‍: അന്വിത സഹോദരി: ജിഷ്ണ. മാഹി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി
കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.