വടകര: കണ്ണൂർ സ്വദേശിയായ യുവാവിനെ വടകരയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാനിഫ് നിസി ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ ഇയാളെ ഇന്നലെ ഉച്ച മുതൽ കാണാനില്ലായിരുന്നു. വടകര ജെ.ടി റോഡിൽ നിർത്തിയിട്ട ഓട്ടോ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/speak-english-nn.jpeg?resize=400%2C600&ssl=1)
യിലാണ് യുവാവിനെ ബോധരഹിതനായി കണ്ടത്. നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അമിത ലഹരി ഉപയോഗമാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.