കൊയിലാണ്ടി: കണയങ്കോട് പാലത്തിന് സമീപം ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. ഉള്ള്യേരി മുണ്ടാത്ത് തറട്ടാന് പറമ്പത്ത് മീത്തല്‍ പ്രബീഷിന്റെ മകന് അഭിഷേക് (18) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരം കയറ്റിയ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.