കൊയിലാണ്ടി: ട്രെയിനില്‍ നിന്നു വീണ് യുവാവ് മരിച്ചു. മറ്റൊരാള്‍ക്ക് പരിക്ക്. മലപ്പുറം പുത്തനത്താണി സ്വദേശി റിന്‍ഷാദാണ് (27) മരിച്ചത്. കൂടെയുണ്ടായിരുന്ന വിനിലിനെ (29) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസില്‍ നിന്നു കൊല്ലം ആനക്കുളം റെയില്‍വെ ഗേറ്റിനു സമീപമാണ് റിന്‍ഷാദ് തെറിച്ചുവീണത്. പിന്നാലെ യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി കൊല്ലം റെയില്‍വെ ഗേറ്റിനു സമീപം നിര്‍ത്തി ഇറങ്ങുമ്പോഴാണ് വിനിലിന് പരിക്കേറ്റത്. ഇയാളുടെ കൈക്കും നെറ്റിയിലുമാണ് പരിക്ക്. വിനിലിനെ അതേ വണ്ടിയില്‍ കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനിലെത്തിച്ച ശേഷം അഗ്നി രക്ഷാ സേന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. റിന്‍ഷാദിന്റെ മൃതദേഹം അഗ്നി രക്ഷാ സേന താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു കൊണ്ടുപോയി.- -സുധീര്‍ കൊരയങ്ങാട്