കക്കട്ടില്‍: കുന്നുമ്മല്‍ ഗവ. ഹോസ്പിറ്റല്‍ പാലിയേറ്റിവിലേക്ക് വീല്‍ ചെയര്‍ നല്കി. നിലാവ് വടയം വീട്ടില്‍ അമ്മാളു അമ്മയുടെ ഓര്മക്ക് മകനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറുമായ കെ.കെ.ദിനേശനും കുടുംബവുമാണ് വീല്‍ചെയര്‍ നല്‍കിയത്. കുന്നുമ്മല്‍ ഗവ. ഹോസ്പിറ്റലില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.സജിത സി.ഒ, എം.ടി മജീഷ്, പാലിയേറ്റീവ് സിസ്റ്റര്‍ വിനീത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയന് എന്നിവര്‍ സംബന്ധിച്ചു.