അഴിയൂര്‍: ചുങ്കം പരിസരത്ത് ദേശീയപാതയോരത്തെ മരങ്ങളിലെ ചില്ലകള്‍ ഉണങ്ങി വീഴുന്ന അവസ്ഥ തുടരുന്നു. ഇത് അപകത്തിന് ഇടയാക്കുകയാണ്. ചുങ്കം ടൗണിലെ വ്യാപാരിയും ഐഎന്‍എല്‍ നേതാവും അഴിയൂര്‍ വില്ലേജ് വികസന സമിതി അംഗവുമായ മുബാസ് കല്ലേരിക്ക് മരച്ചില്ല ദേഹത്ത് വീണ് പരിക്കേറ്റു. മാഹി ഗവ.ആശുപത്രിയില്‍ ചികിത്സ തേടി.
ഹൈവേയുടെ ഓരം ചേര്‍ന്ന ചുങ്കം ടൗണിലെ മരങ്ങളുടെ ചില്ലകള്‍ റോഡില്‍ അടര്‍ന്ന് വീഴുന്നത് വര്‍ധിച്ചിരിക്കുകയാണ്. ഈ പ്രശ്നം സംബന്ധിച്ച് വില്ലേജ് വികസന സമിതിയില്‍ ഉള്‍പ്പെടെ പലതവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല.