വടകര: കൊടും വേനലില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസമായി ദാഹജലം വിതരണം ചെയ്യണമെന്ന സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം വടകര കോ- ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് വടകര പുതിയ ബസ് സ്റ്റാന്റില്‍ തണ്ണീര്‍പന്തല്‍ ആരംഭിച്ചു. വത്തക്ക വെള്ളം, നാരങ്ങ വെളം, ശുദ്ധജലം എന്നിവക്കായി ആദ്യ ദിവസം തന്നെ ആയിരത്തിലേറെ എത്തി.
ബാങ്ക് പ്രസിഡന്റ് സി.ഭാസ്ക്കരന്‍ തണ്ണീര്‍പന്തലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് എ.ടി ശ്രീധരന് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ എ.കെ.ശ്രീധരന്, പി.കെ.സതീശന്, ടി.ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് ബേങ്ക് സെക്രട്ടറി ടി.വി. ജിതേഷ് സ്വാഗതവും, ഇന്റേണല്‍ ഓഡിറ്റര്‍ കെ.പി.സജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.