കൊട്ടിയൂർ: കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതി സിക്രട്ടറിയും ഭാഗവതാചാര്യനുമായ
പി .എസ് മോഹനൻ, കൊട്ടിയൂർ രചിച്ച കൊട്ടിയൂർ ഐതിഹ്യകഥകളുടെ പരിഷ്കരിച്ച പതിപ്പ് അക്കരെകൊട്ടിയൂർ സന്നിധിയിൽ വച്ച് വെള്ളിയാഴ്ച പ്രകാശനം ചെയ്തു. ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ, മലബാർ ദേവസ്വം കമ്മീഷണർ ബീന എന്നിവർ ചേർന്ന് ആദ്യപ്രതി ചീഫ് ഇലക്ഷൻ ആഫീസർ സഞ്ജയ്കൗൾ ന് നൽകിയാണ് പ്രകാശനം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/12/clearve.jpeg?resize=600%2C553&ssl=1)
നിർവ്വഹിച്ചത്. കൊട്ടിയൂർ പെരുമാൾ സേവാസംഘം ജനറൽ സിക്രട്ടറിയും ദേവസ്വം ട്രസ്റ്റിയുമായ പ്രശാന്ത്കുമാർ അധ്യക്ഷത വഹിച്ചു.കണ്ണൂർ സബ് കളക്ടർ സന്ദീപ് കുമാർ ദേവസ്വം എക്സി ഓഫീസർ കെ.ഗോകുൽ, മാനേജർ കെ നാരായണൻ, എൻ. എസ്.എസ്. കരയോഗം സിക്രട്ടറി സജേഷ്കുമാർ എന്നിവർ സംബന്ധിച്ചു.