കോഴിക്കോട്: ഫാറൂഖ് കോളജില്‍ പഠിച്ച് 1975-82 കാലഘട്ടത്തില്‍ ആസാദ് ഹോസ്റ്റലില്‍ താമസിച്ചവര്‍ 42 വര്‍ഷത്തിന് ശേഷം ഒത്തുകൂടി ഓര്‍മകള്‍ പുതുക്കി. കോഴിക്കോട് അല്‍ഹിന്ദ് കാലിക്കറ്റ് ടവറില്‍ നടന്ന സംഗമം ഹൃദ്യവും അവിസ്മരണീയവുമായി. റിസര്‍വ് ബാങ്കില്‍ നിന്ന് വിരമിച്ച യൂസുഫ് കടവത്തൂര്‍ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ നിന്ന് വിരമിച്ച അബ്ദുള്‍ ലത്തീഫ് കരിപ്പൂര്‍ അധ്യക്ഷനായി..
നാസര്‍ ആയഞ്ചേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. നോര്‍ക്കയില്‍ നിന്ന് വിരമിച്ച പി.എ. ഇമ്പിച്ചിക്കോയ പരപ്പനങ്ങാടി സ്വാഗതവും ഗ്രാമീണ ബാങ്കില്‍ നിന്ന് വിരമിച്ച വി.ടി.അബ്ദുറഹ്മാന് കൊയിലാണ്ടി നന്ദിയും പറഞ്ഞു.
റീയൂനിയനില്‍ പങ്കെടുത്ത തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 33 പേരും അനുഭവങ്ങള്‍ പങ്കുവെച്ചു.