വടകര: മാർച്ച് 16ന് കാസർഗോഡ് നിന്ന് ആരംഭിച് ജൂൺ 5ന് തിരുവനന്തപുരത്ത് സമാപിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്ന തിനെതിരെയുള്ള ആർ. പദ്മജൻറെ ബോധവൽക്കരണ യാത്രയ്ക്ക് വടകരയിൽ സ്വീകരണം നൽകി. നഗരസഭയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. കെ. പ്രഭാകരൻ, വി.സജീവ് കുമാർ, നഗരസഭാ സെക്രട്ടറി എൻ.കെ. ഹരീഷ്, ഹെൽത്ത് സൂപ്പർവൈസർ രമേശൻ,മറ്റു ഹെൽത്ത് ഇൻസ്പെക്ടർമാരും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/csi-college-chombala.jpeg?resize=800%2C600&ssl=1)
സ്വീകരിച്ചു. ഹരിയാലി ഹരിതകർമ്മസേന യുടെ വിവിധ സംരംഭങ്ങളായ ഗ്രീൻ ടെക്നോളജി സെൻറർ, ഗ്രീൻ ഷോപ്പ്, മുനിസിപ്പൽ പാർക്ക് തുടങ്ങിയവ
സന്ദർശിച്ചു. ഹരിയാലി കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ, ജെ.എച്. ഐ.വിഗിഷ ഗോപാൽ,ഹരിയാലി സെക്രട്ടറി രഷിതാ പവിത്രൻ, പ്രസിഡണ്ട് വിനീത,അനില പി. കെ,ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവരുമായി പ്ലാസ്റ്റിക് മാലിന്യ പുനരുപയോഗ സാധ്യതകളെപ്പറ്റി
സംവദിച്ചു.