വട്ടോളി: പാതിരിപ്പറ്റ മലയില്‍ പിടീകയിലെ ആര്‍എംപിഐ പഞ്ചായത്ത് ഭാരവാഹി എം.കെ.പൊക്കന്റെ വീടിന് നേരെ ബോംബറിഞ്ഞതില്‍ പ്രതിഷേധിച്ച് യുഡിഎഫ് നേതൃത്വത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗം കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. വി.കെ. മമ്മു അധ്യക്ഷത വഹിച്ചു. ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു, കെ.പി.പ്രകാശന്, ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രകടനത്തിന് യുഡിഎഫ് നേതാക്കളായ സി.കെ.അബു, ജമാല്‍ മൊകേരി എലിയാറ ആനന്ദന്, പി.പി.അശോകന്, മജീദ് പുന്നോളക്കണ്ടി, അഹമ്മദ് പാതിരിപ്പറ്റ, ഇ.സി. ബാലന്, കെ.സി കുമാരന്, അമ്മത് ഹാജി നമ്പൂടിക്കണ്ടിയില്, കെ.കെ.രാജന്, ലാലു എടക്കാട്ട്, കെ.പി.ജിതിന്, പി.പി ജിതേഷ്, കെ.അനന്തന്, എന്‍.ഹമീദ്, സീബ എടക്കാട്ട്, പര്യയ്യി എന്നിവര്‍ നേതൃത്വം നല്കി.