കക്കട്ടിൽ: കേരള എൻ.ജി.ഒ യൂണിയൻ അറുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നാദാപുരം ഏരിയ കക്കട്ടിൽ വിളംബര ജാഥ നടത്തി. സമാപന യോഗം സിഐടിയു കുന്നുമ്മൽ ഏരിയ ജോയിൻന്റ് സെക്രട്ടറി കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-f.jpeg?resize=600%2C600&ssl=1)
യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി പി രാജീവൻ, ഏരിയ സെക്രട്ടറി ഇ എം രവീന്ദ്രൻ, കെ കെ വിനോദൻ, സതീശൻ ചിറയിൽ, ടി കെ ഗീത, ടി കെ സുധീഷ്, എൻ കെ ഷാജി എന്നിവർ നേതൃത്വം നൽകി.