വടകര: വിദ്യാർഥികളിൽ സഹജീവി സ്നേഹം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായ് പൊള്ളുന്ന വേനലിൽ കിളികൾക്ക് ദാഹജലം ഒരുക്കി വിലാതപുരം എൽ പി സ്കൂൾ വിദ്യാർത്ഥികൾ കടുത്ത വേനൽ ചൂടിൽ പറവകൾക്കൊരു തണ്ണീർകുടം എന്ന പദ്ധതി എല്ലാ വർഷവും സ്കൂളിൽ നടത്തി വരുകയാണ്. സ്കൂൾ തല ഉദ്ഘാടനം പുറമേ ഗ്രാമപഞ്ചായത്ത്
പതിനാലാം വാർഡ് മെമ്പർ രജീഷ് ടി കെ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ജയശ്രീ എം, രജീഷ് കുമാർ, ശ്രീജിലാൽ, സുജാത,നീതു എന്നിവർ പങ്കെടുത്തു.വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളുടെ വീടുകളിലും മാർച്ച് 6 മുതൽ 10വരെ പറവകൾക്കൊരു തണ്ണീർകുടം ഒരുക്കും.