നാദാപുരം: ചേലക്കാട് പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കല്ലാച്ചി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി ചേലക്കാട് പുത്തന്‍പുരയില്‍ താഴക്കുനി ദിനയ ദാസിനെയാണ് (17) വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. നാദാപുരം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.