മനാമ: അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരുന്ന യുവാവ് ബഹ്റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വില്യാപ്പള്ളി ചെരിപ്പൊയില്‍ സ്വദേശി ഫാസില്‍ പൊട്ടക്കണ്ടിയാണ് (28) മനാമ സൂഖിലെ താമസ സ്ഥലത്ത് മരണപ്പെട്ടത്. നാട്ടിലേക്കു പോകാന്‍ ടിക്കറ്റെടുത്തിരുന്നു. രണ്ടു വര്‍ഷമായി ബഹ്റൈനിലുള്ള ഫാസില്‍ റെഡിമെയ്ഡ് വസ്ത്ര ഷോപ്പിലെ ജീവനക്കാരനായിരുന്നു. വില്യാപ്പള്ളി ചേരിപ്പൊയില്‍ പൊട്ടക്കണ്ടി മൊയ്തുവിന്റെ മകന് ആണ്.മാതാവ്:ഫാത്തിമ. സഹോദരങ്ങള്‍: ഫായിസ്, ഷിനാസ്. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ കെഎംസിസി മയ്യത്ത് പരിപാലന സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നു.