ലണ്ടന്‍: വൈറ്റ്ഹാവന്‍ (യുകെ) കുംബ്രിയായിലെ വൈറ്റ്ഹാവനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനം മൂലംഅന്തരിച്ചു. മരുതോങ്കര സ്വദേശി നോബിള്‍ ജോസാണ് (42) യുകെയിലെത്തി ആറു മാസം തികയുമ്പോഴേക്കും മരണത്തിന് കീഴടങ്ങിയത്.
രാവിലെ വിളിച്ചിട്ടും ഉണരാതെ കിടന്ന നോബിളിനെ ഭാര്യ അജിന ആംബുലന്‍സ് വിളിച്ചു വരുത്തിയെങ്കിലും പരിശോധനയില്മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. നോബിളിന് രണ്ട് വര്‍ഷം മുമ്പ് വൃക്ക മാറ്റിവച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലാതെ ജീവിതം മു്ന്നോട്ടു പോകവേ കടബാധ്യതകള്‍ തീര്‍ക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്കായാണ് യുകെയിലെത്തിയത്.
കുംബ്രിയായില്‍ എത്തിയ നോബിള്‍, വൈറ്റ്ഹാവന്‍ കെല്‍സ് സെന്റ് മേരീസ് സിറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ സജീവമായി. മതബോധന അധ്യാപന രംഗത്തും പ്രാര്‍ഥനാ കൂട്ടായ്മയിലുംപ്രവര്ത്തിച്ചിരുന്നു. നാട്ടില്‍ മരുതോങ്കര സെന്റ് മേരീസ് ഫൊറോനാ ഇടവകാംഗമാണ്. വൈറ്റ്ഹാവനില്‍ ‘ചര്‍ച്ച് വ്യൂ’ നേഴ്സിങ് ഹോമില്‍ ജോലി കണ്ടെത്തി ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലാണ് മരണം. വയനാട് മാനന്തവാടി തുടിയന്പറമ്പില് കുടുംബാംഗമായ ഭാര്യ അജീന ജോസ് വെസ്റ്റ് കുംബര്‍ലാന്‍ഡ് ഹോസ്പിറ്റലില്‍ നഴ്സാണ്. മക്കള്‍: ജൊഹാന്‍ (12 ) അലീഷ (10).