കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചേലിയയില്‍ മരംമുറിക്കിടെ മരം ദേഹത്ത് വീണ് മരം മുറിക്കാരന് മരിച്ചു. താമരശ്ശേരി കട്ടിപ്പാറ ചെമ്പ്ര കുണ്ട വില്ലൂന്നി വീട്ടില്‍ അബ്ദുള്‍ സത്താര്‍ (50) ആണ് മരിച്ചത്. രാവിലെയായിരുന്നു സംഭവം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരേതരായ ഷംസുദീന്റെയും ഖദീജയുടേയും മകനാണ്. ഭാര്യ: റഹ്മത്ത്. മക്കള്‍: ഫാസില്‍, ഫസീല. സഹാേദരങ്ങള്‍: അബ്ദുള്ള, സലാം, റഷീദ്, ശരീഫ, സുബൈദ, സുലൈഖ, ഫാരിഷ.