അഴിയൂര്‍: കുഞ്ഞിപ്പള്ളി പുതിയ പുരയില്‍ സയ്യിദ് മഷൂദ് (36) ഹൃദയാഘാതം മൂലം ഖത്തറില്‍ അന്തരിച്ചു. ഒരാഴ്ച മുമ്പാണ് ഇദ്ദേഹം നാട്ടില്‍ നിന്നു ഖത്തറിലേക്ക് തിരിച്ചു പോയത്. പിതാവ്: ഹബീബ് തങ്ങള്‍. മാതാവ്: അസ്മാബി. ഭാര്യ: മുബീന. മക്കള്‍: സൈവഫാത്തിമ, റിയാന്‍. സഹോദരി: റഹ്യാനത്ത്ബി. മൃതദേഹം നാട്ടില്‍ എത്തിച്ച് കുഞ്ഞിപ്പള്ളിയില്‍ കബറടക്കും.