നാദാപുരം: കോടതി വ്യവഹാര ചെലവുകൾ അന്യായമായും
അശാസ്ത്രീയമായും വർധിപ്പിക്കാനുള്ള കേരള സർക്കാർ ബജറ്റിലെ നിർദ്ദേശങ്ങൾക്കെതിരെ പ്രതിഷേധം. ലോയേഴ്സ് കോൺഗ്രസ് നാദാപുരം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
നാദാപുരം കോടതിക്ക് മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. അഭിഭാഷകരായ വി അലി, പ്രമോദ് കക്കട്ടിൽ, എ സജീവൻ, കെ എം രഘുനാഥ്, എൻ എം രാജഗോപാൽ,
വീ ലതേഷ്, എൻ പി ശശില എന്നിവർ നേതൃത്വം നൽകി.