പയ്യോളി: പയ്യോളിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്കന് മരിച്ചു. പുറക്കാട് കൊടലൂര്‍ രവീന്ദ്രന് (54) ആണ് മരിച്ചത്. പയ്യോളി റെയില്‍വേ സ്റ്റേഷനും തെക്കേ ഗെയിറ്റിനുമിടയിലാണ് ചിന്നിച്ചിതറിയ നിലയില്‍ ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. പയ്യോളി പോലീസ്
ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.