വെള്ളികുളങ്ങര: സിപിഐ വടകര മണ്ഡലം സെക്രട്ടറിയായിരുന്ന കെ പി ശശിയുടെ എട്ടാം ചരമവാർഷികം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്നു നടന്ന അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു
ഉദ്ഘാടനം ചെയ്തു. കെ. ഗംഗാധരകുറുപ്പ് അധ്യക്ഷത വഹിച്ചു. ആർ.സത്യൻ, ഇ. രാധാകൃഷ്ണൻ, വിപി രാഘവൻ, സി. രാമകൃഷ്ണൻ, പി. സജീവ് കുമാർ, കെ. ജയപ്രകാശ്, കെ.രജിത്ത്കുമാർ, അഡ്വ: ഒ ദേവരാജൻ എന്നിവർ സംസാരിച്ചു.