വടകര: എസ് എൻ ഡി പി വടകര യൂണിയൻ മുൻ സെക്രട്ടറി, പ്രസിഡന്റ്, എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച പി പി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് വടകരയിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. വടകര ടി എസ് ഹാളിൽ ചേർന്ന അനുസ്മരണയോഗത്തിൽവടകര യൂണിയൻ മുൻ സെക്രട്ടറി ബാലൻ ചെമ്മരത്തൂർ
അനുസ്മരണപ്രഭാഷണം നടത്തി. കൃഷ്ണൻ കക്കട്ടിൽ അധ്യ ക്ഷതവഹിച്ചു. പ്രൊഫ:രാജൻ, വടയക്കണ്ടി നാരായണൻ, സാഗർ, രാമചന്ദ്രൻ കൊയിലോത്ത്, വി പി രാജേന്ദ്രൻ പുത്തൂർ, നിഷാന്ത് വടകര, വിജയൻ പുറമേരി എന്നിവർ സംസാരിച്ചു.രാഗേഷ് മുടപ്പിലാവിൽ സ്വാഗതം പറഞ്ഞു.