നാദാപുരം: സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് മെമ്പറും കിസാൻ സഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ അതുൽ കുമാർ അഞ്ചൻ്റെ നിര്യാണത്തിൽ കിസാൻ സഭയുടെ നാദാപുരം മണ്ഡലം കമ്മിറ്റി അനുശോചിച്ചു. അനുസ്മരണ യോഗം സിപിഐ നാദാപുരം മണ്ഡലം
സെക്രട്ടറി എം.ടി ബാലൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് കക്കാട് അധ്യക്ഷത വഹിച്ചു. ടി സുഗതൻ, ബാബുരാജ് ഒതയോത്ത്, പി ചാത്തു,കെ.സി കണ്ണൻ, സി.എച്ച് ദിനേശൻ എന്നിവർ സംസാരിച്ചു.