മൊകേരി: പ്രമുഖ സി പി ഐ നേതാവും നാദാപുരം മുൻ എം എൽ എ യുമായിരുന്ന കെ ടി കണാരന്റെ പത്തൊൻപതാമത് ചരമ വാർഷികാചരണം മൊകേരിയിൽ നടന്നു. മൊകേരി ഭൂപേശ് ഗുപ്ത മന്ദിരത്തിൽ വിപി നാണു പതാക ഉയർത്തി. വീട്ട് വളപ്പിലെ സ്മൃതി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clear-vission.jpeg?resize=600%2C564&ssl=1)
മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സി പി ഐ ജില്ലാ അസി: സെക്രട്ടറി പി ഗവാസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. വിവി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പി സുരേഷ് ബാബു, എം ടി ബാലൻ, കെ കെ മോഹൻദാസ് , റീന സുരേഷ് , ടി സുരേന്ദ്രൻ പി ഭാസ്കരൻ എ സന്തോഷ് എന്നിവർ സംസാരിച്ചു.