വടകര: ചോമ്പാലിലെ പ്രമുഖ സോഷ്യലിസ്റ്റും മത്സ്യ മൊത്ത വിതരണ കച്ചവടക്കാരനുമായ കെ. കെ പ്രകാശൻ (രഞ്ചൻ)ന്റെ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കാലത്ത് വീട്ടുവളപ്പിലെ ശവകുടിരത്തിൽ പുഷ്പാർച്ചനയും വൈകുന്നേരം ശ്രീ നാരായണ ഗുരു മഠം
ഹാളിൽ വച്ച് അനുസ്മരണ പരിപാടിയും നടത്തി. കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു.
വി. പി ലിനീഷ് അധ്യക്ഷത വഹിച്ചു. ഇ. പി. ദാമോദരൻ അനുസ്മരണ പ്രഭാക്ഷണം നടത്തി. ടി എൻ കെ ശശീന്ദ്രൻ, എം. പി. ബാബു, പി. പി രാജൻ, സുബീഷ് ചോമ്പാല, ശ്രീധരൻ കോട്ടായി എന്നിവർ സംസാരിച്ചു. ഷജിൻ. ടി സ്വാഗതവും ഹരിദാസൻ നന്ദി പറഞ്ഞു