നാദാപുരം: കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറലും മലബാർ മെഡിക്കൽ കോളജ് ഉള്ളിയേരിയും ശ്രീ ആഞ്ജനേയ ഡെൻറൽ കോളജും മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. നാദാപുരം, വളയം പോലീസ് സ്റ്റേഷനുകളിലെ പോലീസുകാർക്കും കുടുംബാംഗങ്ങൾക്കുമായാണ് ക്യാമ്പ് നടത്തിയത്. സബ്’ ഡിവിഷണൽ ഡി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/mj-higher-secondary.jpg?resize=377%2C567&ssl=1)
വൈ എസ് പി പി.എൽ ഷൈജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.പി.എ ജില്ലാ പ്രസിഡൻറ് എം.ഷനോജ് അധ്യക്ഷത വഹിച്ചു. നാദാപുരം എസ് എച്ച് ഒ എ.വി. ദിനേശ്, കൺട്രോൾ റൂം സി ഐ ശിവൻ ചോടോത്ത്, എസ് ഐ എസ്.ശ്രീജിത്ത്, കേരള പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല കമ്മറ്റി അംഗം എ.പി. സത്യൻ, കെ പി എ ജില്ല കമ്മറ്റി അംഗം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/autonic-institute.jpeg?resize=594%2C600&ssl=1)
എ.ബിജു, മാനേജർ മാർക്കറ്റിംഗ് & ബിസ്സിനസ് ഡവലപ്പ് മെൻ്റ് എം എം സി എന്നിവർ ആശംസകൾ അറിയിച്ചു. കെ.പി.എ സംസ്ഥാന നിർവ്വഹാക സമിതി അംഗം കെ.സുധീഷ് സ്വാഗതം പറഞ്ഞു.