അഴിയൂര്‍: ദേശീയ പാതയില്‍ അഴിയൂര്‍ ഹാജിയാര് പള്ളിക്ക് സമീപത്തെ ആല്‍മരത്തിന്റെ ശിഖരം പൊട്ടിവീണു. ബസ് സ്റ്റോപ്പിനു മുന്‍പിലുള്ള മരത്തിന്റെ വലിയ കൊമ്പാണ് വ്യാഴാഴ്ച രാത്രി ഒമ്പതോടെ മുറിഞ്ഞുവീണത്. ബസ് സ്റ്റോപ്പില്‍ ആരുമില്ലാത്തതിനാല്‍ അപകടം ഒഴിവായി. ഇടതടവില്ലാതെ വാഹനങ്ങളോടുന്ന സമയത്താണ് സംഭവം. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ചോമ്പാല പോലീസും വടകര ഫയര്‍ഫോഴ്സും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഈ ഭാഗത്ത് ദേശീയപാതയോരത്ത് അപകടം
പതിയിരിക്കും മട്ടില്‍ മരങ്ങളുണ്ട്. വീഴാറായ മരങ്ങള്‍ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.